ശിശുകേന്ദ്രിത വിദ്യാഭ്യാസം മാതൃഭാഷയിലാവേണ്ടതുണ്ട്. നഴ്സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം. ഭാഷാവകാശത്തിൻ്റെ പ്രഖ്യാപനം എന്ന നിലയിൽ മലയാള ഭാഷാബിൽ കേരള സംസ്ഥാനത്തിന് ഒരു അന്തസ്സാണ്. മലയാള ഐക്യവേദി സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടകസമിതി രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി മടക്കിയ മലയാളഭാഷാ ബിൽ വീണ്ടും പാസാക്കാൻ നിയമസഭ കാണിച്ച ആർജ്ജവത്തെ അദ്ദേഹം അഭിനന്ദിച്ചു.
മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി രൂപിമ എസ്., നടുവട്ടം ഗോപാലകൃഷ്ണന്‍, ഐക്യമലയാളപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ആര്‍. നന്ദകുമാര്‍, ഹരിദാസന്‍, മലയാള ഐക്യവേദി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സജു കോച്ചേരി, ജില്ലാ സെക്രട്ടറി വൈഷ്ണവി, മീരാ കമല, വിനോദ് വൈശാഖി എന്നിവര്‍ സംസാരിച്ചു.
പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ മലയാള ഐക്യവേദി പ്രസിഡന്റ് വി. വിനോദ് അധ്യക്ഷനായിരുന്നു. വി.മധുസൂദനന്‍നായര്‍, നടുവട്ടം ഗോപാലകൃഷ്ണന്‍, ആര്‍. നന്ദുകുമാര്‍,വി എന്‍. മുരളി, എ.ജി. ഒലീന, വി.എന്‍.മുരളി, ജി.കെ.പണിക്കര്‍ എന്നിവരെ മറ്റു രക്ഷാധികാരികളായും
വി.ശശി എം.എല്‍.എയെ ചെയര്‍മാനായും സജു കോച്ചേരിയെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍: മീര കമല, സി.ആര്‍ പ്രസാദ്, കണ്‍വീനര്‍മാര്‍ – സരിത ടീച്ചര്‍, ഇസ്ഹഖ്.
16 വർഷമായി കേരളത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മലയാള ഐക്യവേദി. നിരന്തര സമരങ്ങളിലൂടെയും ജനകീയ പ്രചാരണങ്ങളിലൂടെയും മാത്രമേ മാതൃഭാഷാവകാശം സംരക്ഷിച്ചെടുക്കാൻ കഴിയൂ എന്ന സാഹചര്യത്തിലാണ് മലയാള ഐക്യവേദി രൂപപ്പെട്ടത്. കോടതിയും ഭരണവും വിദ്യാഭ്യാസവും മാതൃഭാഷയിൽ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലൂന്നിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ജനകീയ വികസനം മാതൃഭാഷയിൽ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
പതിനാറാം വാർഷിക സമ്മേളനം നവം. 15, 16 തീയതികളിൽ തിരുവനന്തപുരം മേനംകുളം അന്താരാഷ്ട്ര ദ്രാവിഡഭാഷാ പഠനകേന്ദ്രത്തില്‍ വെച്ചാണ് നടത്തുന്നത്.