കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ( KBEF-BEFI) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനത്തലവട്ടം ആനന്ദൻ അനുസ്മരണ യോഗം കടകംപളളി സുരേന്ദ്രൻ, എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം ആനന്ദൻ നടത്തിയ പോരാട്ടങ്ങൾ വീണ്ടും ആവർത്തിക്കേ ണ്ട സാഹചര്യത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നതെന്ന് കടകംപളളി പറഞ്ഞു.
KBEF ജില്ലാ വൈസ് പ്രസിഡൻ്റ് ടി. ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെഫി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ. ഹരികുമാർ, KBEF സംസ്ഥാന ജോയിൻറ് സെക്രട്ടറി, ആർ. രാജസേനൻ, KBEF സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആശ എസ്, എസ്.ഷഹിനാദ് എന്നിവർ സംസാരിച്ചു.
KBEF സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രതീഷ് വാമൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ.ശിവകുമാർ നന്ദിയും പറഞ്ഞു.