തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആഗോള ഇതിഹാസമായ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു. ഒക്ടോബര്‍ 6-ന് പ്രീ-ബുക്കിങ് പരിമിതമായ സമയത്തേക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിക്കും. ഒക്ടോബര്‍ പകുതിയോടെ വാഹനം വിപണിയിലെത്തും.
പരിമിതമായ എണ്ണം യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാക്കുകയുള്ളൂ.
ഇന്ത്യയിലേക്ക് ഒരു ആഗോള ഐക്കണിനെ തിരിച്ചു കൊണ്ടുവരുമെന്ന് ഈ വര്‍ഷമാദ്യം സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. ഒക്ടേവിയയുടെ മടങ്ങിവരവിലൂടെ തങ്ങള്‍ ആ വാഗ്ദാനം പാലിച്ചുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.
രണ്ട് ദശാബ്ദത്തില്‍ അധികം ആഗോള വാഹന പ്രേമികളില്‍ ആവേശം ജ്വലിപ്പിച്ച സമാനതകളില്ലാത്ത പൈതൃകം ഒക്ടേവിയ ആര്‍എസ് പേറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാലി സ്‌പോര്‍ട് എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍ എസ്. ഇന്ത്യയില്‍ ആദ്യം ഒക്ടേവിയ ആര്‍എസ് അവതരിപ്പിച്ചത് 2004-ലാണ്.
Buy Seiko Stainless Steel Premier Analog Multi-Color Dial Men Watch – Snp114P1, Bandcolor-Silver