Animal husbandry Kerala Livestock farming Kerala Dairy farming Kerala Poultry farming Kerala Goat farming Kerala Veterinary services Kerala Animal feed Kerala Cattle breeding Kerala Farm animals Kerala Livestock management Kerala, Best dairy farm in Kerala Organic poultry farming in Kerala Goat farming training Kerala Cattle feed suppliers in Kerala Veterinary clinic near me Kerala Backyard poultry farming Kerala Animal husbandry schemes Kerala Dairy farming subsidies in Kerala Livestock insurance Kerala Sustainable animal husbandry Kerala Animal husbandry Thiruvananthapuram Dairy farming in Ernakulam Poultry farming in Thrissur Goat farming in Kozhikode Veterinary services in Kochi Cattle farming in Palakkad Animal feed store Kottayam Livestock breeding in Malappuram Poultry farm in Alappuzha Animal husbandry training Kannur Buy dairy cows Kerala Poultry farm equipment Kerala Animal feed suppliers Kerala Veterinary medicine shop Kerala Livestock market Kerala Purchase goat breeds Kerala Dairy farm consultants Kerala Poultry feed distributors Kerala Animal husbandry loans Kerala Buy farm animals in Kerala How to start dairy farming in Kerala Guide to poultry farming in Kerala Best practices for goat farming Kerala Animal husbandry government schemes Kerala Veterinary care tips Kerala Organic livestock farming Kerala Animal disease prevention Kerala Fodder management in Kerala Benefits of dairy farming Kerala Animal husbandry training programs Kerala neyyattinkara news, neyyar news, neyyarnews.com, neyyarnewsdotcom

മൃഗസംരക്ഷണ രംഗത്തെ വിവിധമേഖലകളിലെ സാങ്കേതിക സഹകരണത്തിനായി കേരള-പഞ്ചാബ് മൃഗസംരക്ഷണ മന്ത്രിമാരുടെ നേതൃത്വത്തിൽഉന്നതതല യോഗം പഞ്ചാബിൽ നടന്നു. നേരത്തേ പഞ്ചാബ് മൃഗസംരക്ഷണ കാർഷികഡയറി,ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ ഗുർമീത് സിങ്ങ് ഖുഡിയാൻ്റെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരുടെ കേരള സന്ദർശനത്തിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയാണിത്.

യോഗത്തിൽ ഗാഢ ശീതികരിച്ച ബീജ ഉത്പാദനം-വിതരണം, ഉയർന്ന ജനിതക മൂല്യമുള്ള പശുക്കളുടെയും കാളകളുടെയും വിനിമയം, ജനിതക തിരഞ്ഞെടുപ്പും, മൂല്യനിർണയവും,

ഭ്രൂണമാറ്റ സാങ്കേതികവിദ്യ പഠനം,  കൃത്രിമ ബീജ സങ്കലന സാങ്കേതിക വിദ്യകൾ,  എന്നീ മേഖലകളിലെ സംയുക്ത പദ്ധതികൾ എന്നിവ ചർച്ചയായി.

യോഗത്തിൽ ഇരു സംസ്ഥാനങ്ങളും ചേർന്ന് പശുക്കളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം ഉയർത്തുന്നതിനും ദേശീയ തലത്തിലുള്ള പാലിന്റെയും മാംസത്തിന്റെയും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. അതുപോലെ കേരളത്തിലെ മികച്ച ആടു വർഗ്ഗങ്ങളുടെ കൈമാറ്റവും ചർച്ചയായി. 

കൂടാതെ, ഗാഢ ശീതീകരിച്ച ബീജ  ഉൽപ്പാദന-വിതരണ രംഗത്തെ സാങ്കേതിക വിദ്യകളും ഗുണനിലവാര മാനദണ്ഡങ്ങളും കൈമാറി, രണ്ട് സംസ്ഥാനങ്ങളുടെയും ആവശ്യാനുസരണം ഫ്രോസൺ സെമൻ ഡോസുകളുടെ വിനിമയം, KLDBയുടെ CALG ലാബിന്റെ സഹായത്തോടെ ജനിതക രോഗനിർണയം, genomic indices അടിസ്ഥാനപ്പെടുത്തി cattle improvement പദ്ധതികൾ,

ഭ്രൂണമാറ്റ  മാറ്റ സാങ്കേതികവിദ്യ മേഖലയിൽ സംയുക്ത പരിശീലന-സാങ്കേതിക കൈമാറ്റം, കേരള-പഞ്ചാബ് ശാസ്ത്രജ്ഞർ, വിദഗ്ധർ, പരിശീലകർ, കർഷകർ എന്നിവർക്കിടയിൽ സാങ്കേതിക പരിജ്ഞാന കൈമാറ്റം എന്നിവയും ചർച്ചയായി. ഇതിൻ്റെ ആദ്യപടിയായി 30000 ഡോസ് HF, 60000 ഡോസ് മുറ ഇനത്തിലുള്ള എരുമയുടെ ബീജത്തിൻ്റെയും വിതരണം  ചെയ്യുവാനുള്ള ഉത്തരവ് പഞ്ചാബ് ഗവർൺമെൻ്റ് മന്ത്രിയ്ക്ക് കൈമാറി. ചർച്ചയിൽ പഞ്ചാബ് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ശ്രീ രാഹുൽ ബണ്ടാരി IAS, KLD Board പ്രതിനിധി Dr. അവിനാഷ് തുടങ്ങിയവർ പങ്കെടുത്തു.

Buy OnePlus 13 | Smarter with OnePlus AI | Lifetime Display Warranty |12GB RAM 256GB Storage Midnight Ocean | Official Smartphone for BGMS 2025

മൃഗസംരക്ഷണ രംഗത്ത് കേരള-പഞ്ചാബ് സാങ്കേതിക സഹകരണം ശക്തമാക്കും: ജെ. ചിഞ്ചുറാണി

Leave a Reply

Your email address will not be published. Required fields are marked *