അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 21-ന്‌, neyyattinkara news, neyyar news, parassala news, kattakada news, thiruvananthapuram news

14 വയസ്സിനു താഴെയുള്ള  ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 20-09-2025, ശനിയാഴ്ച്ചയും 21-09-2025,  ഞായറാഴ്ചയുമായി രാവിലെ 08.00 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ  (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു.

01-09-2011-നോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷക്കാലമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍  പഠിക്കുകയും ചെയ്യുന്നവരായ കളിക്കാര്‍ക്കു മാത്രമാണ് പങ്കെടുക്കുവാന്‍ യോഗ്യത.

യോഗ്യരായ കളിക്കാർ 19-09-2025 വൈകുന്നേരം 6 മണിക്കുമുമ്പായി താഴെയുള്ള ലിങ്കില്‍ കയറി പേര് രജിസ്റ്റർ  ചെയ്യെണ്ടതാണ്‌. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍ കളിക്കാര്‍ സ്വന്തം കിറ്റ് കൊണ്ടുവരെണ്ടതാണ് വിശദവിവരങ്ങൾക്ക് 9645342642, 0471-2330522 എന്നീ നമ്പരുകളിൽ ബന്ധപെടുക. 

രജിസ്ട്രേഷൻ ലിങ്ക്:  https://forms.gle/V8HtJvwjRJetCoUcA

അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 21-ന്‌

Leave a Reply

Your email address will not be published. Required fields are marked *