
നഗരത്തിലും സമീപ പഞ്ചായത്തുകളിലും മൂന്ന് ദിവസമായി കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഫ്രാന്‍ ഉപരോധിച്ചു. സമരം ഫ്രാന്‍ പ്രസിഡന്റ് എസ് കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഉപരോധത്തെ തുടര്‍ന്ന് അതോറിറ്റി അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം കുടിവെള്ള പമ്പിങ് പുനരാരംഭിച്ചു. അതോറിറ്റിയുടെ പ്രവൃത്തികള്‍ നടക്കുമ്പോള്‍ പകരം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.