ദേശീയ പാത: വഴിമുക്ക്- കൊടിനട ഭൂമിയേറ്റെടുക്കാന്‍ 102 കോടി രൂപ കൈമാറി
പാറശാല എം എല്‍ എ സി കെ ഹരീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നാണ് പണം അനുവദിച്ചത്.

കളിയിക്കാവിള- കരമന ദേശീയ പാതയില്‍ വഴിമുക്ക് മുതല്‍ കൊടിനട വരെയുള്ള ഭാഗം റോഡ് വികസിപ്പിക്കുന്നതിനായി ഭൂമിയേറ്റെടുക്കാന്‍ സംസ്ഥാന ധനവകുപ്പ് 102.4 കോടി രൂപ കൈമാറി. ഒന്നരക്കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഭാഗത്തിന്റെ വികസനത്തിനായി ഭൂമി വിട്ടുനില്‍കുന്ന ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഈ തുക വിനിയോഗിക്കും.

നേരത്തെ ധനവകുപ്പ് 97.6 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഭൂമിയേറ്റെടുക്കാന്‍ തികഞ്ഞില്ല. ഇതേതുടര്‍ന്ന് 102 കോടി രൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങിയിരുന്നുവെങ്കിലും ധനവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയിരുന്നില്ല.

പാറശാല എം എല്‍ എ സി കെ ഹരീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്നാണ് പണം അനുവദിച്ചത്.

2002-03 കാലഘട്ടത്തിലാണ് കരമന മുതല്‍ കളിയിക്കാവിള വരെയുള്ള പാതയുടെ വികസനം ആരംഭിച്ചത്. 2025 ആകുമ്പോഴും ബാലരാമപുരം വരെയാണ് വികസനം ഇഴഞ്ഞുനീങ്ങിയെത്തിയിരിക്കുന്നത്.

ദേശീയ പാത: വഴിമുക്ക്- കൊടിനട ഭൂമിയേറ്റെടുക്കാന്‍ 102 കോടി രൂപ കൈമാറി

Leave a Reply

Your email address will not be published. Required fields are marked *