
മകന്‍ നിരന്തരം മദ്യപിച്ച് എത്തിച്ച് വീട്ടിലെത്തി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു.
നെയ്യാറ്റിന്‍കരയില്‍ മകന്റെ മര്‍ദനമേറ്റ പിതാവിന് ദാരുണാന്ത്യം. 60 കാരനായ സുനില്‍കുമാറാണ് മകന്‍ സിജോയ് സാമുവേല്‍ (19)ന്റെ മര്‍ദനമേറ്റ് മരിച്ചത്.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് സുനില്‍കുമാറിന്റെ മരണം സ്ഥിരീകരിച്ചത്
മകന്‍ നിരന്തരം മദ്യപിച്ച് എത്തിച്ച് വീട്ടിലെത്തി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. 11 നും സമാന സംഭവം ഉണ്ടായി. അന്ന് മകന്‍ സിജോ വടിയെടുത്ത് അച്ഛന്റെ തലയ്ക്കടിച്ചു. പിന്നാലെ ബോധരഹിതനായ സുനില്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.