PDC അത്ര ചെറിയ ഡിഗ്രി അല്ല  വീഡിയോ ഗാനം, neyyattinkara films, neyyattinkara theaters, neyyar news, neyyattinkara news
ഇല്യാസ് കടമേരി എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം പകർന്ന് കെ എസ് ചിത്ര ആലപിച്ച  "മഞ്ഞുമൂടിയ താഴ്‌വരയിൽ....

BUY: Godrej 180 L 2 Star Advanced Capillary Technology, With Jumbo Vegetable Tray Direct Cool Single Door Refrigerator(RD EDGE 205B WRF PP BL, Pep Blue)

കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും ചെയ്യുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. 

ഇല്യാസ് കടമേരി എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം പകർന്ന് കെ എസ് ചിത്ര ആലപിച്ച  “മഞ്ഞുമൂടിയ താഴ്‌വരയിൽ….”എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റിലീസായത്.

ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന  ക്യാമ്പസ് സിനിമയായ “P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്.

സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്,അഷൂര്‍, ദേവദത്ത്,പ്രണവ്, അരുണ്‍ ദേവ്, മാനവേദ്,ദേവ നന്ദന, ദേവിക,രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്,അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി,ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍,വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ,എസ്.ആശ നായര്‍,തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല,ബിജു കലാവേദി,മുന്‍ഷി ഹരി,നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ,സിജി ജൂഡ്,വിനയ,ബഷീർ കല്ലൂര്‍വിള,ആനന്ദ് നെച്ചൂരാന്‍,അനീഷ്‌ ബാലചന്ദ്രന്‍,രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്,ഷാജി ലാല്‍, സജി ലാല്‍,ഉദേശ് ആറ്റിങ്ങല്‍,രാഗുല്‍ ചന്ദ്രന്‍,ബിച്ചു,കിഷോര്‍ ദാസ്,പോള്‍സന്‍ പാവറട്ടി,ആനന്ദന്‍, വിജയന്‍ പൈവേലില്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉണ്ണി മടവൂർ  ഛായാഗ്രഹണം നിർവഹിക്കുന്നു.

റാഫി മതിര, ഇല്യാസ് കടമേരി എന്നിവർ എഴുതിയ എഴുതിയ വരികള്‍ ഫിറോസ്‌ നാഥ്‌  സംഗീതം പകരുന്നു.

കെ എസ് ചിത്ര, ഫിറോസ്‌ നാഥ്‌,സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ഗായകർ.

പശ്ചാത്തല സംഗീതം- റോണി റാഫേൽ, കല-സജിത്ത് മുണ്ടയാട്,കോറിയോഗ്രഫി-മനോജ്‌ ഫിഡാക്ക്, എഡിറ്റിംഗ്-വിപിന്‍ മണ്ണൂർ,സൗണ്ട് മിക്സിംഗ്- ഹരികുമാർ,

ഇഫക്ട്സ്- ജുബിന്‍ രാജ്, പരസ്യകല-മനു ഡാവിഞ്ചി,സ്റ്റില്‍സ്- ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളർ-മോഹന്‍ (അമൃത), മേക്കപ്പ്- സന്തോഷ്‌  വെണ്‍പകല്‍, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്, അസോസിയേറ്റ്  ഡയറക്ടർ-ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ- വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി,കിരണ്‍ ബാബു.

ജൂൺ പതിമൂന്നിന് ഡ്രീം ബിഗ്‌ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

PDC അത്ര ചെറിയ ഡിഗ്രി അല്ല  വീഡിയോ ഗാനം

Leave a Reply

Your email address will not be published. Required fields are marked *